വര്‍ഗ്ഗീസ് മരിയാന്
ആലപ്പുഴ ആറാട്ടുവഴി വാർഡിൽ കാട്ടുങ്കല്‍ കണ്ടത്തില്‍ വീട്ടിൽ 1920-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി ആയിരുന്ന ഇദ്ദേഹം തുമ്പോളിയിലേക്കു താമസം മാറ്റി. സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ 1938-ൽ നടന്ന ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. എസ്.സി-8/116 നമ്പര്‍ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 9 മാസം ജയില്‍ശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിലും പങ്കെടുത്തു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. താടിയെല്ലിൽ ഉണ്ടായ മുറിവിന്റെ പാട് മുഖത്തു ദൃശ്യമായിരുന്നു. 1974 ഏപ്രിൽ 1-ന് അന്തരിച്ചു