കെ.കെ. വേലായുധന്
ആലപ്പുഴ വടക്ക് പക്കാലിവേലിയില് വീട്ടില്‍ 1913-ല്‍ ജനിച്ചു. കയര്‍തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1946 ഒക്ടോബര്‍ മുതല്‍ 1947 ജൂലൈ വരെ 9 മാസത്തോളം 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റിലായി. 5 വര്‍ഷത്തോളം ആലപ്പുഴ സബ് ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1978 ജൂലൈ 26-ന് അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: വിശ്വപ്പന്‍, രാജമ്മ.

