പി.വി.വേലായുധന്
ആലപ്പുഴ നോര്‍ത്ത് പൊള്ളയില് വീട്ടില്‍ 1908-ല്‍ ജനനം. സർക്കാർ സർവ്വീസിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവമായി പങ്കെടുത്തു. കൊമ്മാടി പുളിഞ്ചുവട്ടിൽ ക്യാമ്പിലെ വൈസ് ക്യാപ്റ്റനായിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒൻപതുമാസത്തോളം ജയില്‍വാസമനുഭവിച്ചു. ഇതിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടുയ 2007 ഫെബ്രുവരി 2-ന് അന്തരിച്ചു. സാഹിത്യകാരന് ദീപു കാട്ടൂര്‍ കൊച്ചുമകനാണ്.

