ആര്. പുരുഷോത്തമന്
ആലപ്പുഴ നോര്‍ത്ത് തോണ്ടംകുളങ്ങര വാര്‍ഡ് മഠത്തില്‍ വീട്ടില്‍ 1925-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം നാലുമാസക്കാലം ഒളിവില്‍ കഴിഞ്ഞു.. പിന്നീട് അറസ്റ്റിലായി. ഒൻപത് മാസം ആലപ്പുഴ ലോക്കപ്പില്‍ ക്രൂരമർദ്ദനത്തിനിരയായി. വലതു കൈമുട്ടിലെ മുറിവുണങ്ങിയതും വലതു പാദത്തിൽ എല്ലൊടിഞ്ഞു മുറിഞ്ഞതുമായ പാടുകളും ഉണ്ടായിരുന്നു.

