അഗസ്റ്റിന് സെബാസ്റ്റ്യന്‍
ആലപ്പുഴ തെക്ക് കാക്കരിയില്‍ വീട്ടില്‍ അഗസ്റ്റിന്റെയും തേക്കിലയുടെയും മകനായി 1926-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. മത്സ്യതൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 61-ാം പ്രതിയായി. പുന്നപ്ര-വയലാർ സമരകാലത്ത് പ്രവര്‍ത്തകര്‍ക്കിടയിലെ രഹസ്യ സന്ദേശവാഹകനായിട്ടായിരുന്നു പ്രവർത്തനം. പുന്നപ്ര സമരത്തില്‍ പി.ഇ 9/1122 നമ്പർ കേസില്‍ പ്രതിയായി ആലപ്പുഴ സബ് ജയിലിൽ ഒരുവർഷവും മൂന്നുമാസവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ രണ്ടുവർഷവും ഒൻപതുമാസവുമായി നാലുവർഷം ശിക്ഷയനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇന്ത്യാ ഗവൺമെന്റ് താമ്രപത്രം നൽകി ആദരിച്ചു. 1995-ൽ അന്തരിച്ചു. ഭാര്യ: സെബീന. മക്കൾ: ജെയിംസ്, ഗ്രേസി.