കെ.രാഘവകുറുപ്പ്
ആലപ്പുഴ നോര്‍ത്ത് കൊറ്റംകുളങ്ങര വാര്‍ഡ് വേലിക്കകത്ത് വീട്ടില്‍ 1922-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനിടയിൽ വലതുകാലിൽ മുറിവേറ്റു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും പിന്നീട് അറസ്റ്റിലായി. ആലപ്പുഴ ലോക്കപ്പിൽ 10 മാസക്കാലം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964 മുതൽ 1974 വരെ സിപിഐ(എം)ന്റെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു