കെ. ബാവ (അന്തേക്കുപറ പുരയിടം)
ആലപ്പുഴ തെക്ക് ആറാട്ടുവഴി വാർഡിൽ അന്തേക്കുപറ പുരയിടത്തിൽ കങ്കാളിയുടെ മകനായി 1912-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. ഒക്ടോബർ 6-ന് നടന്ന ലാത്തിച്ചാർജ്ജിൽ ഇടതുകൈയുടെ കുഴയും വലതുകൈയുടെ മോതിരവിരലും ഒടിഞ്ഞു. മരപ്പണി യൂണിയൻ സെക്രട്ടറിയായിരുന്നു. തൊഴിലാളി യോഗങ്ങളിലെ പാട്ടുകാരനായിരുന്നു ബാവ. 1946-ലെ സമരകാലത്ത് കുടുംബത്തില്‍ പട്ടാളം കടന്നുവന്ന് വീട് തകര്‍ത്തു സഹോദരന് റ്റി.കെ. ശാരംഗപാണിയുടെ തയ്യല്‍ മെഷീന് എടുത്തെറിഞ്ഞ് ഭീകരാന്തരീക്ഷം തീര്‍ത്തുകൊണ്ട് ബാവയെ കസ്റ്റഡിയിലെടുത്ത് ജയിലിലാക്കി. അവിടെവച്ച് നടത്തിയ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. 1989 ഏപ്രില്‍ 28-ന് അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മകൻ എ.സി. പ്രദീപ്.

