കുമാരന് ഭൈരവന്
ആലപ്പുഴ തെക്ക് തിരുവമ്പാടി പുളിക്കല്‍ പറമ്പില്‍ കുമാരന്റെയും കോതയുടെയും മകനായി 1924-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയര്‍ ഫാക്ടറി തൊഴിലാളി. യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകാലിനും തലയുടെ പുറകുവശത്തും പരിക്കേറ്റു. ഇവയുടെ ഉണങ്ങിയ പാടുകൾ ശരീരത്തിൽ പ്രകടമായിരുന്നു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയെങ്കിലും തിരികെ വീട്ടിലെത്തിയപ്പോൾ അറസ്റ്റിലായി. മൂന്നുമാസം ആലപ്പുഴ ലോക്കപ്പിലും ഏഴുമാസം സബ് ജയിലിലും തടവുകാരനായി. ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. എസ്എൻഡിപി പ്രവർത്തകനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രഘുനാഥ്, കനകമ്മ, രാജേന്ദ്രൻ, സതീശൻ, രേണുക, പ്രിയദാസ്, അജിത് കുമാർ, മനോഹരൻ.

