പി.എ. കേശവന്
ആലപ്പുഴ തെക്ക് കളർകോട് പായിക്കാട് വീട്ടില്‍ 1911-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ തൊഴിലാളിയായിരുന്നു. ചെറുപ്പകാലം മുതൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. കെ. കുമാരന്റെ നേതൃത്വത്തിൽ 1930-31-ൽ വിദേശവസ്ത്ര ബഹിഷ്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പങ്കാളിയായി. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. ഒരു വര്‍ഷക്കാലത്തിലേറെ ഒളിവുജീവിതം നയിക്കാൻ നിർബന്ധിതനായി. അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊലീസ് കണ്ണില്‍ മുളകുപൊടി എറിയുകയും തോക്കുകൊണ്ട് അടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. 1987-ല്‍ അന്തരിച്ചു.മകന്: സുരേന്ദ്രന്.