ആര്. കേശവന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വെളിയില്‍ വീട്ടില്‍ രാമന്റെ മകനായി 1906-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. ആസ്പിന്‍വാള്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. ഒരുമാസക്കാലം ആലപ്പുഴ സബ് ജയിലിൽ വിചാരണത്തടവുകാരനായി. തുടർന്ന് പിഇ-12/116 നമ്പർ കേസിൽ രണ്ടുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. കുടുംബത്തിലെ ഒട്ടുമിക്കവരും സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർ ആയിരുന്നു. സഹോദരൻ വി.ആർ. സദാനന്ദനും പുന്നപ്ര സമരത്തിന്റെ ഭാഗമായി പങ്കെടുത്തിരുന്നു. സമരത്തിന്റെ തയ്യാറെടുപ്പ് യോഗങ്ങൾ വെളിയിൽ വീട്ടിൽവച്ചാണു നടന്നിരുന്നത്. നിരവധി സമരസേനാനികൾക്ക് ഒളിത്താവളമാകാനും വെളിയിൽവീട് ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നു. 1999-ൽ അന്തരിച്ചു. ഭാര്യ: ഗൗരി. മകൻ: ശാന്തപ്പൻ.

