കെ.ബി. ഭാസ്കരന്
ആലപ്പുഴ തെക്ക് കുതിരപന്തി വാര്‍ഡില്‍ ചീരാംപറമ്പില്‍ വീട്ടില്‍ 1917-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ- 1/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 8 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം) ൽ പ്രവർത്തിച്ചു.

