കുട്ടന് കേശവന്
ആലപ്പുഴ തെക്ക് കുതുരപ്പന്തി വാർഡ് മറുതാച്ചിക്കല്‍ വീട്ടില്‍ 1922-ൽ ജനനം. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. തുടര്‍ന്ന് പി.ഇ.7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒന്നരവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനിരയായി. ഇടതുകണ്ണിനും വലതുകാൽമുട്ടിനും പുറകിലും മർദ്ദനമേറ്റ മുറിപ്പുടുകൾ ഉണ്ടായിരുന്നു. തീരെഅവശനായ അദ്ദേഹം ജയിൽമോചിതനായി അധികം താമസിയാതെതന്നെ അന്തരിച്ചു. ഭാര്യ: ജാനകി