കുട്ടി രാമൻ
ആലപ്പുഴ സൗത്ത് ബീച്ച് വാർഡ് നടയിൽ പറമ്പിൽ വീട്ടിൽ കുട്ടിയുടെ മകനായി ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രണത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയിൽ പങ്കെടുത്തു. അറസ്റ്റുവാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1974 ജനുവരി 3-ന് അന്തരിച്ചു. ഭാര്യ: നളിനി

