കൃഷ്ണന് ശ്രീധരന്
ആലപ്പുഴ തെക്ക് അയ്യന്പുരയില് വീട്ടില്‍ 1914-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി. പിഇ-7/1122 നമ്പർ കേസിൽ അറസ്റ്റിലായി. 11 മാസം ആലപ്പുഴ ലോക്കപ്പിൽ വിചാരണ തടവുകാരനായും ആറുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്ന ഇദ്ദേഹം ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. 1982 ല്‍ അന്തരിച്ചു. മക്കൾ: ശ്യാമള, ലീലാമണി, വത്സല.

