സി.സി. കൃസന്ത്
ആലപ്പുഴ തെക്ക് വാടയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ 1920-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. വക്കൻ ആൻഡ് സൺസ് കയർ ഫാക്ടറിയിലായിരുന്നു ജോലി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ഇടതുകണ്ണിനു മുകളിലായി പരിക്കേറ്റ പാടുണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് 15 മാസം ആലപ്പുഴ സബ് ജയിലിലും തുടർന്ന് 15 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു.

