കുഞ്ഞൻ രാഘവൻ
ആലപ്പുഴ തെക്ക് വാടയ്ക്കൽ പ്ലാപ്പറമ്പിൽ കുഞ്ഞന്റെ മകനായി 1915-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. സ്റ്റേറ്റ് കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച രാഘവൻ 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. 1114 തുലാം 7-ന് അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നുമാസം ആലപ്പുഴ ലോക്കപ്പിൽ വിചാരണ തടവുകാരനായി. എസ്.സി.7/116 നമ്പർ കേസിൽ 41-ാം പ്രതിയായിരുന്നു. 11 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രാഘവൻ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിലും പങ്കെടുത്തു