എന്‍ ദാമോദരന്‍ വൈദ്യന്
ആലപ്പുഴ തെക്ക് സനാതനപുരം കണിയാംപറമ്പില്‍ വീട്ടില്ജനനം. 1899-ൽ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തു. പല പ്രാവശ്യം പോലീസ് മര്‍ദ്ദനമേറ്റു. ആ കാരണത്താല്‍ പ്രാഥമിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കാളിയായി. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണ സമരത്തിൽ പങ്കെടുത്തു. പി.ഇ–7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 10 മാസക്കാലം ഒളിവിൽ കഴിഞ്ഞു.

