കുഞ്ഞൻ സുകുമാരൻ
ആലപ്പുഴ തെക്ക് പറവൂർ കുഞ്ഞാലിക്കലിൽ നിന്നും പതിനഞ്ചിൽ വീട്ടിൽ ജനനം. കച്ചവടമായിരുന്നു തൊഴിൽ. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 8-ാം പ്രതിയായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് അഞ്ചുവർഷക്കാലം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. 1952 മുതൽ 1955 വരെയുള്ള ജയിൽശിക്ഷാ കാലയളവിൽ കൊടിയപീഡനങ്ങൾക്ക് ഇരയാവുകയും ഇടതുകൈയുടെ തോളിനു മുകളിലായും വലതുകാലിന്റെ മുട്ടിനു താഴെയായും വലിയ ക്ഷതങ്ങളേറ്റ പാടുകൾ ദൃശ്യമായിരുന്നു.

