കുട്ടികൃഷ്ണന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി കോയിപ്പറമ്പ് പുരയിടത്തില്‍ കുട്ടിയുടെയും മാതയുടെയും മകനായി 1922-ല്‍ ജനിച്ചു. സൈനികനായിരുന്നു. സൈനിക സേവനത്തിനുശേഷം തിരിച്ചെത്തി കയര്‍ തൊഴിലാളിയായി. എൻസി ജോൺ കമ്പനിയിലായിരുന്നു ജോലി. സമരസേനാനികൾക്കു കുതിരപ്പന്തി ക്യാമ്പിൽ പരിശീലകനായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് ഒരുവർഷക്കാലം ഒളിവിൽ പോയി. നിരവധി തവണ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും വലതുകാലിനു പത്തിക്കു മുകളിൽ ആഴത്തിലുള്ള മുറിപ്പാട് മർദ്ദനത്തിന്റെ ആഘാത്തെ ചൂണ്ടിക്കാടുന്നു. 2002-ല്‍ അന്തരിച്ചു. ഭാര്യ: ഭാര്‍ഗ്ഗവി. മക്കൾ: പൊന്നപ്പന്, തങ്കമ്മ, മായ, രത്നമ്മ.