തങ്കപ്പന്
ആര്യാട് ചിറയില്‍ വീട്ടില്‍ വേലുപ്പണിക്കരുടേയും അമ്മക്കുഞ്ഞിന്റെയും മകനായി ജനനം. ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തില്‍ നേതൃനിരയിലുണ്ടായിരുന്നു. പട്ടാളത്തില്‍ നിന്നും പിരിഞ്ഞുവന്ന പട്ടാളം പത്മനാഭന് എന്നയാള്‍ സമരസേനാനികളെ ഒറ്റിക്കൊടുത്തിരുന്നു. ഇദ്ദേഹത്തെ കൂട്ടംചേര്‍ന്നു മര്‍ദ്ദിച്ചതില്‍ തങ്കപ്പനുമുണ്ടായിരുന്നു. പോലീസ് കേസെടുക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഏറെനാള്‍ ഒളിവിൽ കഴിഞ്ഞു.ഭാര്യ: സൗദാമിനി.

