എസ്. മാധവന്
ആലപ്പുഴ തെക്ക് ആറാട്ടുവഴി വെളിയില്‍ വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനിൽ ഫാക്ടറി കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. യൂണിയൻ ഓഫീസിൽ സജീവമായി പ്രവർത്തിച്ച മാധവൻ 1946-ലെ പുന്നപ്ര-വയലാർ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു. പുന്നപ്ര സമരത്തെത്തുടർന്ന് പി.ഇ 7/1122 കേസില്‍ പ്രതിയായി. ഒളിവുജീവിതവും തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസവും അനുഭവിച്ചു. പൊലീസിന്റെ ക്രൂരമായ പീഡനത്തിനിരയായി. ടി.വി. തോമസ്, കെ.കെ. കുഞ്ഞന്എന്നിവര്ക്കൊപ്പം പ്രവർത്തിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: മോഹൻ, ബാബു, ഉമ, ഷീല, ഷൈല.