ശങ്കു കുട്ടന്
ആലപ്പുഴ തെക്ക് കുതിരപ്പന്തിവെളി കരിപ്പുറത്തുവെള്ള വീട്ടില്‍ 1917-ല്‍ ജനിച്ചു. കൃഷിപ്പണിയായിരുന്നു. 1938-ലെ സമരത്തിൽ സജീവമായി പങ്കെടുത്തു. പി.ഇ.4/114 നമ്പർ കേസിൽ അറസ്റ്റിലായി. എഴുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. പുന്നപ്ര-വയലാര്‍ സമരത്തില്‍ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചതിനും പങ്കെടുത്ത സമരസേനാനികളെ സംരക്ഷിച്ചതും ഉൾപ്പെടെയുള്ള നിരവധി കാരണങ്ങൾ നിരത്തി പൊലീസ് പലതവണ ക്രൂരമായ മർദ്ദനങ്ങൾക്കു വിധേയനാക്കി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. വി.എസ്. അച്യുതാനന്ദന്റെ സുഹൃത്തായിരുന്നു. അടിയന്തരാവസ്ഥക്കാലത്തും നിരവധി തവണ പൊലീസ് മർദ്ദനത്തിനിരയായിട്ടുണ്ട്. കര്‍ഷക തൊഴിലാളി യൂണിയന് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 2002 ജൂൺ 8-ന് അന്തരിച്ചു. മകൻ: എൻ.കെ. രവി.

