ഔസേപ്പ് പൗലീഞ്ഞു
ആലപ്പുഴ സൗത്ത് വാടയ്ക്കൽ വാർഡിൽ പുന്നയ്ക്കൽ വീട്ടിൽ ഔസേപ്പിന്റെ മകനായി 1910-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. നെഞ്ചിന്റെ വലതുഭാഗത്തു വെടിയേറ്റു. പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റിലായി. 1946 ഡിസംബർ മുതൽ 1948 ഫെബ്രുവരി വരെ ആലപ്പുഴ സബ് ജയിലിൽ തടവുകാരനായിരുന്നു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

