എം.പി. പീറ്റര്‍
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് മൂത്തേടത്ത് വീട്ടില്‍ 1918-ല്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ.9/1122 നമ്പർ കേസിൽ ഒൻപതാം പ്രതിയായി. വലതുമുട്ടിനു മുകളിൽ ക്ഷതമേറ്റ മുറിപ്പാട് ഉണ്ടായിരുന്നു. സമരത്തിനുശേഷം ഏഴാംദിവസം അറസ്റ്റു ചെയ്യപ്പെട്ട് ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി. പിന്നീട് രണ്ടുവർഷം തടവിനു ശിക്ഷിക്കപ്പെട്ടു. ക്രൂരമായ പൊലീസ് മർദ്ദനത്താൽ രോഗിയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1992 ജനുവരി 15-ന് അന്തരിച്ചു. ഭാര്യ: ജോണ. മക്കള്‍: സ്റ്റെല്ല, ക്ലീറ്റസ്, റോസിലി.

