പെത്തർ ജോസഫ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് വലിയതൈയിൽ വീട്ടിൽ 1922-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. സമരത്തിൽ സജീവമായി പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ആലപ്പുഴ ലോക്കപ്പിൽ പത്തുമാസം കസ്റ്റഡിയിലും നാലുവർഷം സെൻട്രൽ ജയിലിൽ ശിക്ഷാവിധി പ്രകാരവും ശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനങ്ങൾക്കിരയായ ഈ കാലഘട്ടം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ ക്ഷയിപ്പിച്ചു. ഏതാണ്ട് ഒരുവർഷക്കാലം ജയിൽ ആശുപത്രിയിൽ തന്നെയായിരുന്നു വാസം. 1962-ൽ അന്തരിച്ചു. ഭാര്യ: വിറോണി.

