സി.കെ. വാസു
ആലപ്പുഴ തെക്ക് കുതിരപ്പന്തി സുതിക്കാട്ട് ചെമ്മാരപള്ളില് അയ്യപ്പന് കുഞ്ഞന്റെയും കാളിയമ്മയുടെയും മകനായി 1921 സെപ്തംബര്‍ 8-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കാളിയായി. സമരത്തില്‍വെച്ച് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റു. പി.ഇ.7/1122 കേസില്‍ പ്രതിയായി. അറസ്റ്റുവാറണ്ടു പുറപ്പെടുവിച്ചതിനെത്തുടർന്ന് ഏഴുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഒളിവുകാലത്ത് സി.ജി. സദാശിവനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. എഐറ്റിയുസിയിലും എസ്എന്‍ഡിപിയിലും പ്രവർത്തിച്ചു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1990 ജനുവരി 22-ന് അന്തരിച്ചു.ഭാര്യ: രാജമ്മ. മക്കള്‍: വിജയമോഹന്, പാവിള്, ബിജു.