വെളുത്ത നാരായണന്
ആലപ്പുഴ തെക്ക് കളർകോട് കാട്ടുങ്കല്‍ വീട്ടില്‍ വെളുത്തയുടെ മകനായി 1911-ല്‍ ജനിച്ചു. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ വോളണ്ടിയർ സംഘത്തിലെ അംഗമായിരുന്നു. 1946-ൽ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വയറിന്റെ വലതുഭാഗത്തു മുറിവ് ഉണങ്ങിയ പാട് ഉണ്ടായിരുന്നു. പട്ടാളക്കാര്‍ ഫാക്ടറികളില്‍ ചെന്ന് അവിടത്തെ രജിസ്ട്രര്‍ എടുത്ത് തൊഴിലാളികളുടെ ഹാജര്‍ നില പരിശോധിച്ച് അന്നേദിവസം ഫാക്ടറിയില്‍ വരാത്തവരുടെ വീടുകള്‍ പരിശോധിച്ച് തൊഴിലാളികളെ പിടികൂടിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായി. ഒൻപതു മാസക്കാലം ആലപ്പുഴ സബ് ജയിലില്‍ ലോക്കപ്പില്‍ തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മകള്‍:വിജയമ്മ