രാമന് ഭാസ്കരന്
ആലപ്പുഴ സനാതനം വാർഡ് അഞ്ചില്വീട്ടില് രാമന്റെ മകനായി 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ 7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ആറുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 2018 മെയ് 11-ന് അന്തരിച്ചു. മകന്: ഷാര്ജരന്.