കെ.രാമന്
ആലപ്പുഴ തെക്ക്ബീച്ച് വാര്‍ഡ് നടയില്‍ പറമ്പില്‍ വീട്ടില്‍ 1916-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. ചായക്കട നടത്തുകയായിരുന്നു. 1938-ലെ സമരത്തിൽ പങ്കെടുത്ത് ഒൻപതുമാസം ജയിൽശിക്ഷ അനുഭവിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ തോളിന്റെ പിൻഭാഗത്ത് അഞ്ചിഞ്ചു നീളത്തിൽ വെടിയേറ്റ് മാരകമുറിവുണ്ടായി. അതിനുതാഴെ ഇടുപ്പിൽ രണ്ടിഞ്ച് നീളത്തിൽ മറ്റൊരു മുറിവുമുണ്ടായി. സഹപ്രവർത്തകരായ സഖാക്കൾ തിരുവല്ലയിൽ ഡോ. കൊച്ചുകോശി നടത്തിയിരുന്ന ആശുപത്രിയിൽ എത്തിച്ചു രക്ഷപ്പെടുത്തി. തുടർന്ന് മൂന്നുവർഷം പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞു. അങ്ങനെ വീട് കൊടിയദാരിദ്ര്യത്തിലായി. രാമനു തൊഴിലെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. പിന്നീട് കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.