രാമന് ശ്രീധരന്
ആലപ്പുഴ തെക്ക് സക്കറിയ ബസാർ വാർഡ് കൂറ്റുങ്ങല് വീട്ടില്‍ 1921-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് ഒളിവിൽ പോയി. 1948 ഫെബ്രുവരിയിൽ അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. രണ്ടുവർഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി.