കെ.കെ.ശ്രീധരന്
ആലപ്പുഴ തെക്ക് കാക്കിരിയില്‍ വീട്ടില്‍ കയര്‍ തൊഴിലാളിയായ കുഞ്ഞച്ചന്റെമകനായി 1918-ല്‍ ജനനം. ആറാംക്ലാസുവരെ ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിച്ചു. മത്സ്യത്തൊഴിലാളി കുടുംബമായിരുന്നു. പുന്നപ്രരക്തസാക്ഷിയായ കെ.കെ. കരുണാകരന്റെസഹോദരനാണ്. 1942-ൽ പട്ടാളത്തിൽ ചേർന്നു. 1946-ൽ സെപ്തംബറിൽ പട്ടാളത്തിൽ നിന്നു പിരിഞ്ഞു നാട്ടിൽ തിരിച്ചെത്തി. സൈമൺ ആശാന്റെ ക്ഷണം സ്വീകരിച്ചു യൂണിയൻ പ്രവർത്തകനായി. പട്ടാളത്തിൽ നിന്നു പിരിഞ്ഞു വന്നവരുടെ ഒരു കമ്മിറ്റി ഉണ്ടാക്കി. ഒക്ടോബർ 23-ന് പുന്നപ്രയിൽ നിന്നുള്ള എക്സ് സർവ്വീസുകാരുടെ ജാഥയുടെ മുന്നിൽ ഉണ്ടായിരുന്നു. വൈദ്യനാഥ അയ്യരുടെ പൊലീസ് റിസർവ്വുകാരുമായി ഏറ്റുമുട്ടി. പട്ടാളം പിരിഞ്ഞു. വെടിവയ്പ്പിൽ പരിക്കേറ്റു. കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ലുധിയാന, ജലന്തർ, പത്താനോട്ട് എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഈ സമയത്ത് പൊലീസ് വീട്ടുസാധനങ്ങൾ ജപ്തി ചെയ്തു. സ്വർണ്ണാഭരണങ്ങൾ കവർന്നു. ഈ ദുരിതങ്ങൾ അറിഞ്ഞ് തിരിച്ചുവന്നു. അമ്മ മരിച്ച ദിവസം ചിതയടങ്ങും മുമ്പ് പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു. ഭീകരമർദ്ദനത്തിനിരയായി. ഒരാഴ്ച ലോക്കപ്പിൽ. പിന്നെ സബ് ജയിലിൽ. ഒരുവർഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും. ഭാര്യ: രുദ്രാണി, മകള്‍: ഉഷ.