സി.കെ. നാരായണന്
പുന്നപ്ര വടക്ക് ചിറയില്‍ കൊച്ചു തയ്യില്‍ ഗോവിന്ദന്റെ മകനായി 1911-ൽ ജനനം. കച്ചവടമായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. വൈക്കം സത്യാഗ്രഹത്തില്‍ വോളണ്ടിയറായി പ്രവർത്തിച്ചു. 1924 മാർച്ച് 31-ന് അറസ്റ്റ് ചെയ്യപ്പെട്ടു. വൈക്കത്തെ പൊലീസ് സ്റ്റേഷൻ ലോക്കപ്പിലായി. നിരവധി തവണ ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വലിയ പീഡനങ്ങളാണ് സത്യാഗ്രഹകാലത്ത് പൊലീസിൽ നിന്നും ക്ഷേത്രപാലകരിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ഗാന്ധിജിയുടെ സഹായികളായി നിയോഗിക്കപ്പെട്ടതിൽ ഒരാളായിരുന്നു. നന്നായി ഹിന്ദി സംസാരിക്കാൻ കഴിവുള്ള ആളായിരുന്നു നാരായണൻ. ഗാന്ധിജി ഒരു ട്രങ്ക് സമ്മാനമായി നൽകിയത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആലപ്പുഴയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. മക്കള്‍: കെ.എന്‍. ത്യാഗരാജന്, ശാന്തകുമാരി, കെ.എന്‍. രംഗരനാഥന്, കെ.എസ്, സുലേഖ, കെ.എന്‍. സുനില്‍ കുമാര്‍ (റിട്ട. ക്യാപ്റ്റന്‍, ആര്‍മി), മോഹനന്, അശോകന്.