എ. മാധവൻ
ആലപ്പുഴ വടക്ക് ആശ്രമം വാർഡ് മണിയമ്പറമ്പ് വീട്ടിൽ 1906-ൽ ജനിച്ചു. കയർ തൊഴിലാളിയും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു. 1937-ൽ വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ ഭാഗമായുള്ള പിക്കറ്റിംഗിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. മൂന്നുമാസം ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും വിചാരണ തടവുകാരനായി. സെഷൻസ് കോടതി ഒൻപതുമാസം ശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. പുന്നപ്ര സമരപ്രവർത്തനങ്ങളിലും പങ്കെടുത്തു.