പീറ്റർ മുത്തേടത്ത്
വാടയ്ക്കൽ മുത്തേടത്തു വീട്ടിൽ പീലിപ്പോസിന്റെ
മകനായി ജനനം. മത്സ്യത്തൊഴിലാളി. പുന്നപ്ര പൊലീസ്
ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ആലിശ്ശേരി, ബീച്ച്,
വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ
കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം
എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി
പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത്
എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു പീറ്റർ. ജാഥകൾ
ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു.
സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ്
ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും
കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി
തൊഴിലാളികൾ തിരിച്ചടിച്ചു. 48/22 നമ്പർ കേസിൽ 60-ാം
പ്രതിയായി. സെൻട്രൽ ജയിലിൽ തടവിലായി.

