പപ്പു കേശവന്
പുന്നപ്ര വടക്ക് പറവൂർ പരുവേലിപ്പറമ്പിൽ വീട്ടിൽ ജനനം. കയർ തൊഴിലാളി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും സജീവമായി പങ്കെടുത്തു. തുലാം എട്ടിന് മൂന്നുമണിക്ക് പറവൂർ ചന്തയിൽ തൊഴിലാളികൾ സംഘംചേർന്ന് കാറ്റാടി മരങ്ങൾ മുറിച്ച് റോഡിലിടുക, കലുങ്ക് പൊളിക്കുക, ടെലിഗ്രാഫ് കമ്പികൾ മുറിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെട്ടു. കേശവൻ ഇതിനു മുൻപന്തിയിൽ ഉണ്ടായിരുന്നു. തടയുവാൻ ശ്രമിച്ച പൊലീസിനെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. പിഇ.7/1114 നമ്പർ കേസിൽ 40 ദിവസം ആലപ്പുഴ ലോക്കപ്പിലും തുടർന്ന് 12 മാസം ആലപ്പുഴ സബ് ജയിലിലും തടവുശിക്ഷ അനുഭവിച്ചു. ക്രൂരമായ മർദ്ദനത്തിന് കേശവനും സഹതടവുകാരനായ വി.കെ. കരുണാകരനും ഇരയായി.

