കെ.കെ. തങ്കപ്പൻ
ആലപ്പുഴ വടക്ക് തുമ്പോളി പടിയിലശ്ശേരി വെളിയിൽ വീട്ടിൽ കുട്ടിയുടെ മകനായി 1926-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. നെഞ്ചിന്റെ മദ്ധ്യത്തിലും മുതുകിലും പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 10 മാസം ഒളിവിൽ കഴിയേണ്ടിവന്നു. 1990 ഡിസംബർ 11-ന് അന്തരിച്ചു. ഭാര്യ: രുഗ്മിണി. മകൻ: ബാഹുലേയൻ.

