പി.എന്‍. പൗലോസ്
പുന്നപ്ര ചിറയില്‍ വെളിയില്‍ പടിഞ്ഞാറെക്കരയില്‍ വീട്ടില്‍ നിക്ലാവിന്റെയും അന്നമ്മയുടെയും മകനായി 1919-ൽ ജനിച്ചു. കയര്‍ തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. രക്ഷപ്പെട്ട് കോട്ടയത്ത് ഒളിവിൽ പോയി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ കോട്ടയത്തുവച്ച് അറസ്റ്റ് ചെയ്തു. ഒരുവർഷവും രണ്ടുമാസവും പി.ഇ.7/1122 നമ്പർ കേസിൽ ആലപ്പുഴ സബ് ജയിലിൽ തടവിലായി. കൊടിയമർദ്ദനം ഏറ്റുവാങ്ങി. ജയിൽ മോചിതനായപ്പോൾ ക്ഷയരോഗം ബാധിച്ച് ജോലി ചെയ്യാൻ പറ്റാതായി. അവിവാഹിതനായിരുന്നു. 1974-ൽ അന്തരിച്ചു.

