ലൂയിസ് ഡാനിയൽ
ആലപ്പുഴ വടക്ക് ചെട്ടികാട് മാരാരിക്കുളം പുളിത്തറ വീട്ടിൽ ലൂയിസിന്റെയും ത്രേസ്യയുടെയും മകനായി 1913-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. പി.ഇ.6/1114 നമ്പർ കേസിൽ പ്രതിയായി. മൂന്നുമാസം ആലപ്പുഴ ലോക്കപ്പിലും പിന്നീട് സെഷൻസ് കോടതി ആറുമാസത്തെ കഠിനതടവിനു ശിക്ഷിച്ചതിനെത്തുടർന്ന് ആലപ്പുഴ ജയിലിലും കഴിഞ്ഞു. അഞ്ചുമാസത്തെ തടവിനുശേഷം മറ്റുള്ളവർക്കൊപ്പം ജയിൽമോചിതനായി. പുന്നപ്ര സമരത്തിൽ പങ്കാളിയായി. തോളിൽ വെടിയേറ്റു. മരിച്ചെന്നു കരുതി പട്ടാളം ഉപേക്ഷിച്ചതാണ്. രാജ്യം താമ്രപത്രം നൽകി ആദരിച്ചു. 1991-ൽ അന്തരിച്ചു. ഭാര്യ: റോസമ്മ. മക്കൾ: അരുണപ്പൻ, പോൾ, ജെയിംസ്, ജോസഫ്, ഈയ്യപ്പൻ, ത്രേസ്യാമ്മ, ആന്റണി, കുഞ്ഞുമോൻ.