അഗസ്റ്റിൻ മരിയാൻ
വാടയ്ക്കൽ വലിയ തയ്യിൽ വീട്ടിൽ അഗസ്റ്റിന്റെ മകനായി
ജനനം. മത്സ്യത്തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ്
ആക്രമണത്തിൽ പങ്കാളിയായി. ആലിശ്ശേരി, ബീച്ച്,
വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ
കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം
എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി
പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത്
എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു മരിയൻ.
ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ്
വളഞ്ഞു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. 48/22 നമ്പർ
കേസിൽ 73-ാം പ്രതിയായി. സെൻട്രൽ ജയിലിൽ
തടവിലായി.

