റ്റി.കെ. ശാരംഘപാണി
ആലപ്പുഴ തെക്ക് പൂന്തോപ്പ് വെളിയിൽ വീട്ടിൽ 1925-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമത്തിൽ പങ്കെടുത്തു. വലതു കാലിന്റെ പാദത്തിൽ മുറിവേറ്റതിന്റെ പാടുണ്ട്. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒൻപതുമാസം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.