നിക്ലാവ് തോമസ്
ആലപ്പുഴ വടക്ക് തോണ്ടാംകുളങ്ങര കാസാംപുളിച്ചിറ വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളി. 1938-ലെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പണിമുടക്കിലും പങ്കെടുത്തു. പണിമുടക്കിനെ തുടർന്ന് ആലപ്പുഴ – കൊല്ലം പാതയിൽ മാർഗ്ഗതടസം സൃഷ്ടിച്ച് വാരിക്കുന്തവുമായി നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായി. ആറുമാസം ആലപ്പുഴ, കരുനാഗപ്പള്ളി, വൈക്കം ലോക്കപ്പുകളിൽ ആരോഗ്യം ക്ഷയിക്കുംവിധം ഭീകരമർദ്ദനത്തിനിരയായി. തോമസിന്റെ സമരപങ്കാളിത്തം സംബന്ധിച്ച് വി.എസ്. അച്യുതാനന്ദൻ, ശ്രീകണ്ഠനായർ, ടി.എം. അബ്ദുള്ള, സി.സി. നറോത്ത്, അപ്ലോൺ അവറോജ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

