പി.കെ. രാഘവൻ
ആലപ്പുഴ വടക്ക് പതിയാപറമ്പിൽ രാഘവൻ കയർ ഫാക്ടറി തൊഴിലാളിയും സജീവ യൂണിയൻ പ്രവർത്തകനുമായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. ക്രൂരമർദ്ദനത്തിനിരയായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ ക്രൂരമർദ്ദനത്തിനിരയാവുകയും ചെയ്തു. താമ്രപത്രം ലഭിച്ചു. 1987 മെയ് 15-ന് അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: ശാന്ത, അയ്യപ്പൻ, ശ്യാമള, സതീഷ്, അജിത