തോമസ് ശൗരിയാർ
പുന്നപ്ര വടക്ക് വാടയ്ക്കൽ വടക്കേ തയ്യിൽ വീട്ടിൽ തോമസിന്റെ മകനായി ജനനം. മത്സ്യത്തൊഴിലാളിയും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്ത് പി.ഇ.8/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ സ്പെഷ്യൽ കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ആലപ്പുഴയിലെ തിരുവനന്തപുരം സെൻട്രൽ ജയിലുമായി ശിക്ഷ അനുഭവിച്ചു വിട്ടയച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ഒന്നരവർഷം ജയിൽവാസം അനുഭവിച്ചു. ക്രൂരമായ മർദ്ദനത്തിനിരയായി രോഗിയായിട്ടാണു ജയിൽ മോചിതനായത്. രണ്ടേക്കർ വനഭൂമി സർക്കാർ പതിച്ചു നൽകി. 1970-ൽ അന്തരിച്ചു. ഭാര്യ: ബിയാട്രീസ്. മക്കൾ: തങ്കച്ചൻ, ജോസി.