ക്രിസോസ്റ്റൽ നിക്കോളാസ്
ആലപ്പുഴ തെക്ക് ആറാട്ടുകുളങ്ങര ആശുപത്രിക്കു സമീപം ക്രിസോസ്റ്റലിന്റെ മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ
പങ്കാളിയായി. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം
എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു നിക്കോളസ്.
ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ്വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായിതൊഴിലാളികൾ തിരിച്ചടിച്ചു. 48/22 നമ്പർ കേസിൽ 30-ാം പ്രതിയായി. സെൻട്രൽ ജയിലിൽ തടവിലായി.
അതിക്രൂരമായ മർദ്ദനത്തിനിരയായി. പട്ടം സർക്കാരിന്റെ അവസാനകാലത്ത് കമ്മ്യൂണിസ്റ്റുകാരും സർക്കാരും തമ്മിലുണ്ടാക്കായ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ
അടിസ്ഥാനത്തിൽ ജയിൽമോചിതനായി.

