കൃഷ്ണൻ ദാമോദരൻ
ആലപ്പുഴ വടക്ക് ആശ്രമം വാർഡ് തോപ്പിൽ വീട്ടിൽ 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 14 മാസം ഒളിവിൽ കഴിഞ്ഞു. വലതുകാലിന്റെ തുടയിലും മുട്ടിനു താഴെയും ഏറ്റുമുട്ടലിൽ അപായപ്പെട്ടു വലിയ മുറിപ്പാടുകൾ ഉണ്ടായിരുന്നു. പുതുക്കരി ദാമോദരൻ എന്നറിയപ്പെട്ടിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ഷാജി, സുഷമ്മ, ഗിരിജമ്മ.

