ചക്രപാണി പുതുവൽപുരയിടം
ആലപ്പുഴ വടക്ക് സീവ്യൂ വാർഡിൽ പുതുവൽപുരയിടത്തിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. യൂണിയൻ പ്രവർത്തകൻ. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഇടതുകണ്ണിനു താഴെയും വലതുമുട്ടിനു താഴെയും മുറിവേറ്റു. അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. താമ്രപത്രം നൽകി ആദരിച്ചു. 1983 മെയ് 24-ന് അന്തരിച്ചു. ഭാര്യ: ചന്ദ്രമതി

