പി.വി. ചാക്കോ
ആലപ്പുഴ വടക്ക് തുമ്പോളി പട്ടണശ്ശേരിയിൽ വർഗ്ഗീസിന്റെയും കൊച്യുത്രേസ്യയുടെയും മകനായി ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തോൾഭാഗത്തു വെടിയേറ്റു. ഒളിവിൽ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. താമ്രപത്രം നൽകി ആദരിച്ചു. ഭാര്യ: റോസമ്മ. മക്കൾ: പെണ്ണമ്മ, ജോർജ്ജ്, സെലിൻ, ശോശാമ്മ

