എം.എ. തോമസ്
ആലപ്പുഴ വട്ടയാൽ വാർഡിൽ മാട്ടയ്ക്കൽ വീട്ടിൽ ആന്റണിയുടെ മകനായി ജനനം. മത്സ്യത്തൊഴിലാളിആയിരുന്നു.പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനു തയ്യാറെടുത്ത് ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിലെ അംഗമായിരുന്നു തോമസ്. പൊലീസിന്റെ വെടിവയ്പ്പിൽ വലതു കൈയിൽ വെടിയേറ്റു. വെടിയേറ്റു കിടന്നിരുന്ന തോമസിനെ കെ.പി. ഫൽഗുണനും കൂട്ടരുമാണ് എടുത്തുകൊണ്ട് ആലപ്പുഴ-കൊല്ലം പ്രധാന റോഡിന്റെ കിഴക്കുവശത്തുള്ള ഒരു വീട്ടിൽ എത്തിച്ചു രക്ഷിച്ചത്. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. ചികിത്സയിലിരിക്കെ അറസ്റ്റിലായി. എട്ടുമാസം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. പി.എ. സോളമൻ സഹതടവുകാരനായിരുന്നു.