ദേവസി മത്തായി
ആലപ്പുഴ വടക്ക് മംഗലത്ത് തൈവളപ്പിൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. നെഞ്ചിന്റെ ഇടതുഭാഗത്തു മുറിവേറ്റു. കേസിനെ തുടർന്ന് ഒളിവിൽ പോയി. ഇക്കാലത്ത് പട്ടാളക്കാർ വീട് കത്തിച്ചു. പിന്നീട് അറസ്റ്റ് ചെയ്ത് ആലപ്പുഴ സബ് ജയിലിലടച്ചു. ക്രൂരമർദ്ദനത്തിനിരയായി. വി.എസ്. അച്യുതാനന്ദൻ സഹതടവുകാരനായിരുന്നു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജസ്റ്റിൻ, മാത്യു, ആനിയമ്മ, ഗ്രേസി.