സി.കെ. ഗോപാലൻ
ആലപ്പുഴ വടക്ക് കൊറ്റംകുളങ്ങര വാർഡ് കൊല്ലം പറമ്പ് വീട്ടിൽ ജനനം. വെളിയാകുളത്തിനു സമീപമായിരുന്നു വീട്. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. യൂണിയൻ പ്രവർത്തകൻ. 1938-ൽ പണിമുടക്കിൽ പങ്കെടുത്ത് ഏഴുമാസം ജയിൽശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്ത് എട്ടുമാസം ജയിൽശിക്ഷ അനുഭവിച്ചു. ജയിലിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇടതുകാലിന്റെ കണ്ണയുടെ മുകളിൽ മർദ്ദനമേൽപ്പിച്ച മുറിവുകളുടെ പാടുണ്ടായിരുന്നു.

